ട്രാക്ക് നവീകരണം; ബെംഗളൂരു വഴിയുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം

ട്രാക്ക് നവീകരണം; ബെംഗളൂരു വഴിയുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം

ബെംഗളൂരു: ബെംഗളൂരു കന്‍റോൺമെന്‍റിനും ബൈയ്യപ്പനഹള്ളിക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ സുഗമമാക്കുന്നതിന് നവീകരണ പ്രവർത്തികൾ നടക്കുന്ന സാഹചര്യത്തിൽ ബെംഗളൂരു വഴിയുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. ലോകമാന്യതിലക് – കോയമ്പത്തൂർ എക്സ്പ്രസ്, കെഎസ്ആർ ബെംഗളൂരു – എംജിആര്‍ ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ്, മൈസൂരു- എംജിആര്‍ ചെന്നൈ സെൻട്രൽ കാവേരി എക്സ്പ്രസ്,കെഎസ്ആർ ബെംഗളൂരു – എംജിആര്‍ ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് തുടങ്ങിയ ട്രെയിനുകളുടെ സർവീസിലാണ് മാറ്റം.

ട്രെയിൻ നമ്പർ 11013 ലോകമാന്യ തിലക് ടെർമിനസിൽ നിന്ന് 10:35 ന് പുറപ്പെടുന്ന ലോകമാന്യതിലക് – കോയമ്പത്തൂർ എക്സ്പ്രസ് ജനുവരി 27, ഫെബ്രുവരി 09, 10 തിയതികളിൽ വഴി തിരിച്ചുവിടും. ബെംഗളൂരു ഈസ്റ്റ്, ബെംഗളൂരു കാന്‍റോൺമെന്‍റ്, കെഎസ്ആർ ബെംഗളൂരു സ്റ്റേഷനുകൾ ഒഴിവാക്കി ഗൗരിബിദനൂർ, യെലഹങ്ക, ലോട്ടെഗൊല്ലഹള്ളി, യശ്വന്ത്പുർ, ഹെബ്ബാൾ, ബാനസ്വാടി, കർമ്മലാരം, ഹൊസൂർ വഴി സർവീസ് നടത്തും. കൂടാതെ, യശ്വന്ത്പുരിൽ അധിക സ്റ്റോപ്പും ഉണ്ടായിരിക്കും.

ട്രെയിൻ നമ്പർ 12658 കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് രാത്രി 10:40ന് പുറപ്പെടുന്ന കെഎസ്ആർ ബെംഗളൂരു – ഡോ എം ജി ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് മെയിൽ ജനുവരി 27, 28, ഫെബ്രുവരി 10, 11 തിയതികളിൽ കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പുര്‍, ഹെബ്ബാൾ, ബനസ്വാടി, എസ്എംവിടി ബെംഗളൂരു, കൃഷ്ണരാജപുരം, ബംഗാർപേട്ട് വഴി സർവീസ് നടത്തും. കൂടാതെ,ബെംഗളൂരു കന്‍റോൺമെന്‍റ് സ്റ്റോപ്പ് ഒഴിവാക്കുകയും ചെയ്യും.

ട്രെയിൻ നമ്പർ 16022, മൈസൂരുവിൽ നിന്ന് രാത്രി 9 മണിക്ക് പുറപ്പെടുന്ന മൈസൂരു – ഡോ. എംജിആർ ചെന്നൈ സെൻട്രൽ കാവേരി എക്സ്പ്രസ് ജനുവരി 27, 28, ഫെബ്രുവരി 10, 11 തിയതികളിൽ കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പുര്‍, ലോട്ടെഗോളളഹള്ളി, ബനസ്വാടി, ബൈയപ്പനഹള്ളി, കൃഷ്ണരാജപുരം വഴി സർവീസ് നടത്തും. കൂടാതെ, ബെംഗളൂരു കന്‍റോൺമെന്‍റ് സ്റ്റോപ്പ് ഒഴിവാക്കുകയും ചെയ്യും. ഇതിന് പുറമെ ട്രെയിൻ നമ്പർ 12658 കെഎസ്ആർ ബെംഗളൂരു- ഡോ എംജി ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് മെയിൽ ജനുവരി 27, 28, ഫെബ്രുവരി 10, 11 തിയതികളിൽ 45 മിനിറ്റ് വൈകി രാത്രി 11:25ന് പുറപ്പെടും.

 

TAGS: BENGALURU | TRAIN SERVICE
SUMMARY: Train services from Bengaluru rescheduled amid track maintanence works

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *