ട്രാൻസ് വുമണും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീത് വിവാഹിതയായി

ട്രാൻസ് വുമണും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീത് വിവാഹിതയായി

കൊച്ചി: സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്‌ വുമനുമായ സീമ വിനീതും നിശാന്തും വിവാഹിതരായി. അഞ്ചുമാസം മുമ്പായിരുന്നു സീമയുടെ വിവാഹ നിശ്ചയം. ‘എന്റെ ഹൃദയം കവർന്നയാളെ കണ്ടെത്തി’ എന്ന കുറിപ്പോടെയായിരുന്നു സീമ വിവാഹനിശ്ചയ വർത്ത പങ്കുവച്ചത്. ഇരുവരും മോതിരങ്ങള്‍ കൈമാറുന്ന ചിത്രവും സീമ പങ്കുവച്ചിരുന്നു.

ആര്‍ഭാടങ്ങളേതുമില്ലാതെ താനും നിശാന്തുമായുള്ള വിവാഹം കഴിഞ്ഞതായി സാമൂഹികമാധ്യമത്തിലൂടെത്തന്നെ അറിയിച്ചിരിക്കുകയാണ് സീമ വിനീത്. കൊട്ടും കുരവയും ആരവങ്ങളും ആള്‍ക്കൂട്ടവുമില്ലാതെ ഒടുവില്‍ ഒദ്യോഗികമായി വിവാഹിതരായി എന്നാണ് ഇരുവരും ചേര്‍ന്നുള്ള ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റില്‍ സീമ കുറിച്ചിരിക്കുന്നത്.

കൈയില്‍ വിവാഹസര്‍ട്ടിഫിക്കറ്റ് പിടിച്ചിരിക്കുന്ന ഫോട്ടോയും നിശാന്തുമൊത്ത് സദ്യ കഴിയ്ക്കുന്നതിന്റെ ഫോട്ടോയുമാണ് കുറിപ്പിനോടൊപ്പം സീമ വിനീത് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേര്‍ ഇരുവര്‍ക്കും ആശംസ നേര്‍ന്നെത്തുകയാണ്. കുറേക്കാലമായി പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹനിശ്ചയത്തിന്റെ വിവരവും സാമൂഹിക മാധ്യമത്തിലൂടെയാണ് സീമ വിനീത് പങ്കുവെച്ചത്.

TAGS : SEEMA VINEETH | MARRIAGE
SUMMARY : Trans woman and celebrity makeup artist Seema Vineeth got married

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *