ഐഎഎസ് തലപ്പത്ത് മാറ്റം; 3 ജില്ലകളിലെ കളക്ടർമാരെ മാറ്റി

ഐഎഎസ് തലപ്പത്ത് മാറ്റം; 3 ജില്ലകളിലെ കളക്ടർമാരെ മാറ്റി

തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന് ജില്ലാകളക്ടർമാരെ മാറ്റി സർക്കാർ ഉത്തരവിറങ്ങി. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനെ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറായി സ്ഥലംമാറ്റി. ഐ.ടി മിഷൻ ഡയറക്ടർ അനുകുമാരിയാണ് പുതിയ കളക്ടർ. ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി മരിച്ചതിൽ ഹൈക്കോടതി വിമർശനം ഉയർന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് നടപടി.

കോട്ടയം കളക്ടർ വി വിഘ്നേശ്വരിയെ ഇടുക്കിയിലേക്ക് മാറ്റി. ഇടുക്കി കളക്ടർ ഷീബാ ജോർജ്ജിനെ റവന്യൂവകുപ്പിലെ അഡീഷണൽ സെക്രട്ടറിയായും മാറ്റി. ജോണ്‍ വി സാമുവലാണ് പുതിയ കോട്ടയം കളക്ടർ. സപ്ലൈക്കോയിൽ നിന്നും മാറ്റിയ ശ്രീറാം വെങ്കിട്ടരാമനെ ധനവകുപ്പിൻ്റെ ജോയിന്റ് സെക്രട്ടറിയായി നിയമനം നൽകി. സപ്ലൈകോ സി.എം.ഡി സ്ഥാനത്ത് നിന്ന് മാറ്റിയശേഷം ശ്രീറാം വെങ്കിട്ടരാമന് പകരം നിയമനം നൽകിയിരുന്നില്ല. ശ്രീറാമിന്റെ ഭാര്യ രേണു രാജിനെ നേരത്തെ വയനാട് കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി പട്ടികവർഗ വകുപ്പ് ഡയറക്ടറായി നിയമിച്ചിരുന്നു. ഷീബാജോർജും അനുകുമാരിയും നിലവിൽ വഹിക്കുന്ന അധിക ചുമതലകൾ തുടരും.
<br>
TAGS : IAS COLLECTORS | THIRUVANATHAPURAM
SUMMARY : Transfer for District Collectors

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *