ആറ് മാസം മുമ്പ് മരിച്ച സർക്കാർ ജീവനക്കാരന് ട്രാൻസ്ഫർ ഓർഡർ

ആറ് മാസം മുമ്പ് മരിച്ച സർക്കാർ ജീവനക്കാരന് ട്രാൻസ്ഫർ ഓർഡർ

ബെംഗളൂരു: കർണാടകയിൽ ആറ് മാസം മുമ്പ് മരിച്ച സർക്കാർ ഉദ്യോഗസ്ഥന് ട്രാൻസ്ഫർ ഓർഡർ ലഭിച്ചു. കലബുർഗി സെഡം ടൗൺ മുനിസിപ്പൽ കോർപ്പറേഷനിലെ ജൂനിയർ എഞ്ചിനീയറായ അശോക് പുതപാകിനാണ് സ്ഥലം മാറ്റി നഗരവികസന വകുപ്പ് ഉത്തരവിറക്കിയത്. ഈ വർഷം ജനുവരി 12ന് ഇദ്ദേഹം മരണപ്പെട്ടിരുന്നു.

ചിറ്റപ്പൂർ താലൂക്കിലെ സ്വദേശമായ ദിഗ്ഗാവ് ഗ്രാമത്തിലാണ് അദ്ദേഹത്തിൻ്റെ സംസ്കാരം നടന്നത്. മരിച്ച് ആറ് മാസത്തിന് ശേഷമാണ് അദ്ദേഹത്തെ കുടക് ജില്ലയിലേക്ക് മാറ്റി നഗരവികസന വകുപ്പ് ഉത്തരവിറക്കിയത്. മരണത്തിന് മുമ്പ് അശോക് സ്ഥലംമാറ്റം ആവശ്യപ്പെട്ടിരുന്നതായി വകുപ്പ് അറിയിച്ചു. സംഭവത്തിൽ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും ജില്ലാ ഭരണകൂടവും സർക്കാരും വിശദീകരണം തേടിയിട്ടുണ്ട്.

TAGS: KARNATAKA | TRANSFER
SUMMARY: Govt transfers Sedam municipal engineer six months after his death

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *