ബിഎംടിസി, കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങളിൽ നഷ്ടപരിഹാര തുക വർധിപ്പിച്ചു

ബിഎംടിസി, കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങളിൽ നഷ്ടപരിഹാര തുക വർധിപ്പിച്ചു

ബെംഗളൂരു: ബിഎംടിസി, കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങളിൽ ഇരകൾക്ക് നൽകുന്ന നഷ്ടപരിഹാര തുക വർധിപ്പിച്ചു. ഇരകളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പദ്ധതിയെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ഡ്യൂട്ടിക്കിടെ മരിക്കുന്ന ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും.

നേരത്തെ ഇത്തരം അപകടങ്ങളിൽ മരിച്ചവരുടെ കുടുംബത്തിന് 25,000 രൂപ മാത്രമായിരുന്നു സർക്കാർ നഷ്ടപരിഹാരം നൽകിയിരുന്നത്. നേരത്തെ നഷ്ടപരിഹാരം ലഭിക്കാൻ കുടുംബങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടി വന്നിരുന്നു. എന്നാൽ ഇനിമുതൽ അത്തരം സാഹചര്യമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഗതാഗത വകുപ്പിനെ സമീപിച്ചാൽ നഷ്ടപരിഹാരം ലഭിക്കും. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അപകടങ്ങൾ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS: BENGALURU | BMTC | KSRTC
SUMMARY: Rs 10 lakh relief for families of victims in case of accidents involving BMTC, KSRTC buses

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *