കേരളത്തിൽ റോഡപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; ഉന്നതതല യോഗം വിളിച്ച്‌ മന്ത്രി കെബി ഗണേഷ് കുമാര്‍

കേരളത്തിൽ റോഡപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; ഉന്നതതല യോഗം വിളിച്ച്‌ മന്ത്രി കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങള്‍ തുടർക്കഥയാകുന്ന സാഹചര്യത്തില്‍ ഉന്നത തല യോഗം വിളിച്ച്‌ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. സുരക്ഷിതമായ യാത്രക്ക് ആവശ്യമായ തുടര്‍ നടപടികളും അപകടരഹിത യാത്ര സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് ഉന്നത തല യോഗം വിളിച്ചിരിക്കുന്നത്.

മോട്ടോര്‍ വാഹന വകുപ്പ്, പോലീസ് വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ദേശീയ പാത അതോറിറ്റി, കെഎസ്‌ഇബി, പിഡബ്ല്യുഡി, റോഡ് സേഫ്റ്റ് വിഭാഗം എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും. ചൊവ്വാഴ്ച വൈകുന്നേരം നാലിന് തിരുവനന്തപുരത്താണ് ഉന്നത തലയോഗം നടക്കുക.

പത്തനംതിട്ട കൂടല്‍ മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ നാലു പേരാണ് ഇന്ന് മരിച്ചത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മല്ലശ്ശേരി സ്വദേശികളായ നിഖില്‍, അനു, ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ നവംബർ 30 നായിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം. മധുവിധു ആഘോഷിക്കാൻ മലേഷ്യയിലേക്ക് പോയി മടങ്ങിയെത്തിയ ഇവരെ വിമാനത്താവളത്തില്‍ സ്വീകരിക്കാൻ പോയതായിരുന്നു ബിജു ജോർജും മത്തായി ഈപ്പനും. നിഖിലിന്റെ അച്ഛനാണ് മത്തായി ഈപ്പൻ. അനുവിന്റെ പിതാവാണ് ബിജു ജോർജ്.

TAGS : LATEST NEWS
SUMMARY : Road accidents continue in Kerala; Transport Minister KB Ganesh Kumar called a high-level meeting

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *