അനധികൃത തോക്കുമായി കാറില്‍ യാത്ര; രണ്ട് മലയാളികൾ പിടിയിൽ

അനധികൃത തോക്കുമായി കാറില്‍ യാത്ര; രണ്ട് മലയാളികൾ പിടിയിൽ

ബെംഗളൂരു: കാറിൽ അനധികൃത തോക്കുമായി യാത്ര ചെയ്യുന്നതിനിടെ കർണാടകയില്‍ രണ്ട് മലയാളികള്‍ അറസ്റ്റിലായി. കാസറഗോഡ് മഞ്ചേശ്വരം സ്വദേശികളായ കടമ്പാർ സ്വദേശി മുഹമ്മദ് അസ്ഗർ (26), മൂടമ്പയിൽ സ്വദേശി അബ്ദുൾ നിസാർ കെ (29) എന്നിവരാണ് പിടിയിലായത്. തലപ്പാടിയിൽ നിന്നാണ് ഇരുവരെയും ഉള്ളാല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കറുത്ത വെർണ കാറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. ഇവരുടെ കെെവശത്ത് നിന്ന് പിസ്റ്റളിനൊപ്പം രണ്ട് തിരകളും രണ്ട് മൊബെെൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

മുഹമ്മദ് അസ്‌ഗർ നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന്  പോലീസ് വ്യക്തമാക്കി. മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ കൊലപാതകശ്രമം, തട്ടിക്കൊണ്ട് പോകൽ എന്നിവയ്ക്കും ഉള്ളാൾ സ്റ്റേഷനിൽ കഞ്ചാവ് വിൽപനയ്ക്കും ബെംഗളൂരു ബയ്യപ്പനഹള്ളി സ്റ്റേഷനിൽ കഞ്ചാവ് കടത്തിയതിനും അസ്‌ഗറിനെതിരെ കേസുകളുണ്ട്. പ്രതിക്കെതിരെ ആകെ ആറ് ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ് വിവരമെന്നും പോലീസ് പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *