കാറിന്റെ ഡോറിലിരുന്ന് യാത്ര; യുവാവിനെതിരെ നടപടിയെടുത്ത് എംവിഡി

കാറിന്റെ ഡോറിലിരുന്ന് യാത്ര; യുവാവിനെതിരെ നടപടിയെടുത്ത് എംവിഡി

മൂന്നാർ ഗ്യാപ്പ് റോഡില്‍ അഭ്യാസ പ്രകടനം നടത്തിയ തെലങ്കാന രജിസ്ട്രേഷൻ വാഹനം മോട്ടോർവാഹനവകുപ്പ് പിടികൂടി. കാറിന്റെ ഡോറിലിരുന്ന് സാഹസിക യാത്ര നടത്തിയായിരുന്നു യുവാവിന്റെ അഭ്യാസം. രാവിലെ 7.45 ഗ്യാപ്പ് റോഡ് പെരിയക്കനാല്‍ ഭാഗത്ത് കൂടി പോകുമ്പോൾ ആയിരുന്നു സംഭവം. 3 യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ദേവികുളത്ത് വെച്ചാണ് മോട്ടോർ വാഹന വകുപ്പ് വാഹനം പിടികൂടിയത്.

ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തേക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ഡ്രൈവറെ ഉടൻ തന്നെ ആർടിഒക്ക് മുന്നില്‍ ഹാജരാക്കും. ഗ്യാപ് റോഡിലെ ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ തുടർക്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെയുണ്ടായ സമാനരീതിയിലുള്ള 3 സംഭവങ്ങളില്‍ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു.

TAGS : MUNNAR | MVD
SUMMARY : Traveling in the car door; MVD took action against the youth

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *