ട്രാക്കില്‍ മരം വീണു; ആലപ്പുഴ – എറണാകുളം റൂട്ടില്‍ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

ട്രാക്കില്‍ മരം വീണു; ആലപ്പുഴ – എറണാകുളം റൂട്ടില്‍ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

ആലപ്പുഴ: ട്രാക്കില്‍ മരം വീണതിനെ തുടർന്ന് ആലപ്പുഴ – എറണാകുളം റൂട്ടില്‍ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം അരൂർ കെല്‍ട്രോണിന് സമീപമാണ് ട്രാക്കിലേക്ക് മരം വീണത്. ഇതോടെ ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്.

ആലപ്പുഴ – ചെന്നൈ എക്സ്പ്രസ് എഴുപുന്ന സ്റ്റേഷനിലും ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ് തുറവൂർ സ്റ്റേഷനില്‍ പിടിച്ചിട്ടു. ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലും പിടിച്ചിട്ടിരിക്കുകയാണ്.

TAGS : TRAIN
SUMMARY : Tree falls on track; Train traffic disrupted on Alappuzha-Ernakulam route

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *