കനത്ത മഴ; ദക്ഷിണ കന്നഡയിൽ ട്രക്കിങ് താൽക്കാലികമായി നിരോധിച്ചു

കനത്ത മഴ; ദക്ഷിണ കന്നഡയിൽ ട്രക്കിങ് താൽക്കാലികമായി നിരോധിച്ചു

ബെംഗളൂരു: കനത്ത മഴ കാരണം ദക്ഷിണ കന്നഡയിൽ ട്രക്കിങ് താൽക്കാലികമായി നിരോധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിലുടനീളമുള്ള തീരദേശ പ്രദേശങ്ങളിൽ എല്ലാത്തരം വിനോദസഞ്ചാരങ്ങൾക്കും നിയന്ത്രണമുണ്ട്. മത്സ്യബന്ധനത്തിന് പോകുന്നവർക്കും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ മുല്ലൈ മുഹിലൻ ഇത് സംബന്ധിച്ച് കർശന ഉത്തരവുകൾ പുറപ്പെടുവിച്ചു. ജലാശയങ്ങളിൽ പ്രവേശിക്കുക, വെള്ളച്ചാട്ടങ്ങൾ, അരുവികൾ, നദികൾ എന്നിവിടങ്ങളിൽ സാഹസിക പ്രവർത്തനങ്ങൾ നടത്തുക എന്നിവയുൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടാകുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിലുകൾ, ഇടിമിന്നൽ, മരങ്ങൾ കടപുഴകുന്നത് പോലുള്ള അപകടസാധ്യതകൾക്കെതിരെ മുൻകരുതൽ നടപടിയായാണ് ഉത്തരവെന്ന് അദ്ദേഹം വ്യക്തമാക്കി.

TAGS: KARNATAKA | TREKKING
SUMMARY: Trekking banned in Dakshina Kannada district

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *