ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളില്‍ കൈകുടുക്കി വലിച്ചിഴച്ചു; കൊടുംക്രൂരത ചെയ്തത് വിനോദസഞ്ചാരത്തിനെത്തിയവര്‍

ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളില്‍ കൈകുടുക്കി വലിച്ചിഴച്ചു; കൊടുംക്രൂരത ചെയ്തത് വിനോദസഞ്ചാരത്തിനെത്തിയവര്‍

വയനാട്: വയനാട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയവരിൽ നിന്ന് ആദിവാസി യുവാവിന് കൊടുംമർദ്ദനം. രണ്ടു സംഘങ്ങൾ തമ്മിലുള്ള തർക്കം ചോദ്യം ചെയ്ത മാനന്തവാടി ചെമ്മാട് ഊരിലെ മാതനാണ് ക്രൂരതക്കിരയായത്. ഇന്നലെയായിരുന്നു സംഭവം. കുടല്‍ കടവില്‍ചെക്കു ഡാം കാണാനെത്തിയ രണ്ടുസംഘങ്ങള്‍ തമ്മില്‍ സംഘർഷത്തിലേർപ്പെട്ടത് തടയാൻ ചെന്നതായിരുന്നു മാതൻ.

കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ മാതന്‍ തടയുകയായിരുന്നു. കൈപിടിച്ച്‌ മാനന്തവാടി- പുല്‍പ്പള്ളി റോഡിലൂടെ കാറില്‍ അരക്കിലോമിറ്ററോളം വലിച്ചിഴച്ചെന്നാണ് പരാതി. അരയ്ക്കും കൈകാലുകള്‍ക്കും പരുക്കേറ്റ മാതനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

TAGS : CRIME
SUMMARY : The tribal youth was dragged inside the door of the car with his hands tied

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *