ട്രക്ക് ഡ്രൈവറെ ഓടുന്ന വാഹനത്തിന് മുമ്പിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി

ട്രക്ക് ഡ്രൈവറെ ഓടുന്ന വാഹനത്തിന് മുമ്പിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി

ബെംഗളൂരു: ട്രക്ക് ഡ്രൈവറെ ഓടുന്ന വാഹനത്തിന് മുമ്പിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. നെലമംഗലയ്ക്ക് സമീപമുള്ള ബൂഡിഹാൾ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ സർബുദ്ദീനാണ് (24) കൊല്ലപ്പെട്ടത്.

സർബുദ്ദീനും കൂടെയുണ്ടായിരുന്ന മറ്റൊരു ഡ്രൈവർ ഭൂപതിയും ചേർന്ന് ഡൽഹിയിൽ നിന്ന് ഇലക്‌ട്രോണിക് സാധനങ്ങളുമായി നെലമംഗലയിലെ ഗോഡൗണിലേക്ക് വരികയായിരുന്നു. വഴിമധ്യേ ഇരുവരും ട്രക്ക് നിർത്തി ഹൈവേയിലെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. തിരികെ വന്ന ഇരുവരുമായി വണ്ടിയോടിക്കുന്നതിനെ ചൊല്ലി ഒരു സംഘം ബൈക്ക് യാത്രികര്‍ വഴക്കുണ്ടാക്കി. തർക്കം പിന്നീട് കയ്യാങ്കളിയിൽ കലാശിച്ചു. തുടര്‍ന്ന് ബൈക്ക് യാത്രികർ സർബുദ്ദീനെ തട്ടിക്കൊണ്ടുപോകുകയും, മർദിക്കുകയും ഓടിക്കൊണ്ടിരിക്കുന്ന മറ്റൊരു ട്രക്കിന്‍റെ അടിയിലേക്ക് തള്ളിയിടുകയും ചെയ്യുകയായിരുന്നു.

ബൈക്ക് യാത്രികരെ പിന്തുടര്‍ന്നെത്തിയ ഭൂപതിയാണ് സർബുദ്ദീനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പോലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ നെലമംഗല പോലീസ് കേസെടുത്തു.

TAGS: BENGALURU | CRIME
SUMMARY: Truck driver killed in clash with bikers group

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *