ട്രക്കും ചരക്ക് വാഹനവും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, 18 പേർക്ക് പരുക്ക്

ട്രക്കും ചരക്ക് വാഹനവും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, 18 പേർക്ക് പരുക്ക്

ബെംഗളൂരു: ട്രക്കും ചരക്ക് വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബുധനാഴ്ച രാവിലെയോടെ ധാർവാഡ് കലഘടഗി പോലീസ് പരിധിയിലെ ടാഡാസ് ക്രോസിന് സമീപമായിരുന്നു സംഭവം. അപകടത്തിൽ ഒരു സ്ത്രീ മരിക്കുകയും 18 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. കലഘടഗി താലൂക്കിലെ ജിന്നൂർ ഗ്രാമത്തിൽ നിന്നുള്ള ബസമ്മ (38) ആണ് മരിച്ചത്. തരിഹാൾ വ്യവസായ മേഖലയിലേക്കുള്ള യാത്രാമധ്യേയാണ് ഇവർ അപകടത്തിൽപ്പെട്ടത്.

പരുക്കേറ്റവരെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ ചുമതലയുള്ള മന്ത്രി സന്തോഷ് ലാഡ് ഇവരെ ആശുപത്രിയിൽ സന്ദർശിച്ച് ആരോഗ്യനില ചോദിച്ചറിഞ്ഞു. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും, മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. കലഘടഗി പോലീസ് സംഭവത്തിൽ കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Garment worker dead, 18 injured as truck, goods vehicle collide near Kalaghatagi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *