അമേരിക്കയില്‍ പുതുവര്‍ഷ ആഘോഷത്തിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി: 10 പേര്‍ കൊല്ലപ്പെട്ടു, 35 പേര്‍ക്ക് പരുക്ക്

അമേരിക്കയില്‍ പുതുവര്‍ഷ ആഘോഷത്തിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി: 10 പേര്‍ കൊല്ലപ്പെട്ടു, 35 പേര്‍ക്ക് പരുക്ക്

ന്യൂ ഓര്‍ലീന്‍സ്: അമേരിക്കയില്‍ ജനക്കൂട്ടത്തിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി. സംഭവത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരുക്കേറ്റു. ന്യൂ ഓര്‍ലിയന്‍സിലാണ് അപകടം. ട്രക്ക് ഡ്രൈവര്‍ അമിത വേഗത്തില്‍ ട്രക്ക് ഇടിച്ച് അപകടമുണ്ടാക്കിയതിന് ശേഷം പുറത്തിറങ്ങി ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ കൊല്ലപ്പെട്ടുവെന്നാണ് സൂചന. പുതുവത്സരം ആഘോഷിക്കുകയായിരുന്ന ജനങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം.

ഇയാള്‍ക്കെതിരെ പോലീസും വെടിവച്ചിരുന്നതായാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആക്രമണത്തെ ന്യൂ ഓര്‍ലീന്‍സ് മേയര്‍ അപലപിച്ചു. ആക്രമണം എഫ്ബിഐ അന്വേഷിക്കുകയാണ്. വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ പതിനായിരങ്ങളാണ് പുതുവര്‍ഷം ആഘോഷിക്കാനായി എത്തിയിരുന്നത്.

അമേരിക്കയിലെ നൈറ്റ് ലൈഫ് ആഘോഷ കേന്ദ്രങ്ങളിലൊന്നിലാണ് വലിയ ആക്രമണം നടന്നിട്ടുള്ളത്. നടപ്പാതയിലുണ്ടായിരുന്നവരേയും ട്രെക്ക് ഇടിച്ച് തെറിപ്പിച്ചതായാണ് പുറത്ത് വരുന്ന വിവരം. 2024 നവംബറില്‍ ന്യൂ ഓര്‍ലിയന്‍സ് പരേഡ് റൂട്ടിലും ആഘോഷത്തിനും ഇടയില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
<BR>
TAGS : AMERICA
SUMMARY : Truck plows into New Year’s Eve party in US. 10 killed, 35 injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *