കടുത്ത നടപടിയുമായി ട്രംപ് ഭരണകൂടം; യുഎസ് വിദ്യാർഥി വിസ അഭിമുഖം താൽക്കാലികമായി നിർത്തിവെച്ചു, ഇന്ത്യക്കാരെയും ബാധിക്കും

കടുത്ത നടപടിയുമായി ട്രംപ് ഭരണകൂടം; യുഎസ് വിദ്യാർഥി വിസ അഭിമുഖം താൽക്കാലികമായി നിർത്തിവെച്ചു, ഇന്ത്യക്കാരെയും ബാധിക്കും

വാഷിങ്ടണ്‍: വിദേശ വിദ്യാര്‍ഥികളുടെ വീസ അഭിമുഖങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി ട്രംപ് ഭരണകൂടം. വിദ്യാര്‍ഥികളുടെ സമൂഹമാധ്യമങ്ങളിലെ നീക്കങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുന്നതിനാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ നടപടി. ഇതുസംബന്ധിച്ച് ഉത്തരവ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ എംബസികള്‍ക്ക് അയച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എഫ്, എം, ജെ വിസ അപേക്ഷകർക്കുള്ള വിസ ഇന്റർവ്യൂകളെയാണ് നടപടി ബാധിക്കുക. അതേസമയം നിലവില്‍ അഭിമുഖത്തീയതി ലഭിച്ചവര്‍ക്ക് വിലക്ക് ബാധകമാകില്ല. രാജ്യത്ത് എത്തുന്നവരുടെ പശ്ചാത്തലവും ആഭിമുഖ്യങ്ങളും അറിയുന്നതിനാണ് നടപടിയെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ട്രംപ് ഭരണകൂടം ഇടപെട്ട് ഹാര്‍വാഡ് യൂണിവേഴ്സ്റ്റിയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു.

ഇതിനിടെ, കൂട്ടനാടുകടത്തലുകൾക്കിടെയിൽ ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ഥികൾക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ് ഭരണകൂടം. ക്ലാസുകൾ ഒഴിവാക്കുകയോ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്യുന്ന ഇന്ത്യൻ വിദ്യാര്‍ഥികൾക്കും മറ്റ് വിദേശ വിദ്യാര്‍ഥികൾക്കും വിസ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഭാവിയിൽ യുഎസ് വിസയ്ക്ക് അപേക്ഷിക്കാൻ കഴിഞ്ഞേക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുക, ക്ലാസുകൾ ഒഴിവാക്കുക, ഇൻസ്റ്റിറ്റ്യൂഷനെ അറിയിക്കാതെ കോഴ്സിൽ നിന്ന് പിന്മാറുകഎന്നിവ ചെയ്താൽ വിദ്യാര്‍ഥി വിസ റദ്ദാക്കപ്പെടാം. കൂടാതെ ഭാവിയിൽ യുഎസ് വിസകൾക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും നഷ്ടപ്പെട്ടേക്കാം. പ്രശ്നങ്ങൾ ഒഴിവാക്കാൻ വിസ നിബന്ധനകൾ എപ്പോഴും പാലിക്കുകയും വിദ്യാര്‍ഥി പദവി നിലനിർത്തുകയും ചെയ്യണമെന്ന് ഇന്ത്യയിലെ യുഎസ് എംബസി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

 

<BR>
TAGS ;: DONALD TRUMP, STUDENT VISA, AMERICA,
SUMMARY : Trump administration takes drastic action; US student visa interviews temporarily suspended, will affect Indians as well

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *