ട്രംപിന്റെ സത്യപ്രതിജ്ഞ; ഇന്ത്യയെ പ്രതിനിധീകരിച്ച്‌ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കും

ട്രംപിന്റെ സത്യപ്രതിജ്ഞ; ഇന്ത്യയെ പ്രതിനിധീകരിച്ച്‌ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കും

നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഇന്ത്യക്കും ക്ഷണം. ഇന്ത്യയെ പ്രതിനികരിച്ച്‌ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കെടുക്കും. അതേസമയം ചടങ്ങില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല എന്നാണ് റിപോർട്ടുകള്‍ വ്യക്തമാകുന്നത്. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

ജനുവരി 20 നാണു ട്രംപിന്റെ സത്യപ്രതിജ്ഞ. യുഎസ് സന്ദർശന വേളയില്‍, ട്രംപ് ഭരണകൂടത്തിലെ പ്രതിനിധികളുമായും മറ്റു പ്രമുഖരുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12 മണിയോടെയാണ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങ് വാഷിംഗ്ടണ്‍ ഡിസിയിലെ യു എസ് ക്യാപിറ്റോളില്‍ ആരംഭിക്കുക. ചടങ്ങിലേക്ക് നിരവധി ലോകനേതാക്കളുടെ നീണ്ടനിര തന്നെ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ ചടങ്ങില്‍ പങ്കെടുക്കും. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ട്രംപ് ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ ട്രംപ് ക്ഷണിച്ചതായും അദ്ദേഹം അത് അംഗീകരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

TAGS : LATEST NEWS
SUMMARY : Trump’s Oath of Office; External Affairs Minister S Jaishankar will represent India

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *