ബെംഗളൂരുവിലെ ഭൂഗർഭ തുരങ്ക പാത നിർമാണം മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകും

ബെംഗളൂരുവിലെ ഭൂഗർഭ തുരങ്ക പാത നിർമാണം മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകും

ബെംഗളൂരു: ബെംഗളൂരുവിലെ ഭൂഗർഭ തുരങ്ക പാതയുടെ നിർമാണം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് ബിബിഎംപി. ഹെബ്ബാളിനും സിൽക്ക് ബോർഡ് ജംഗ്ഷനും ഇടയിൽ 18 കിലോമീറ്റർ നീളത്തിലാണ് തുരങ്ക പാത നിർമ്മിക്കുന്നത്. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) റോഡിക് കൺസൾട്ടൻ്റ്സ് 9.5 കോടി രൂപ ചെലവിൽ ബിബിഎംപിക്ക് സമർപ്പിച്ചു.

ഡിപിആർ പ്രകാരം ആറ് ടണൽ ബോറിംഗ് മെഷീനുകൾ (ടിബിഎം) ടണലിങ് ജോലികൾക്കായി വിന്യസിക്കാൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. പദ്ധതിയുടെ നിർമാണം അടുത്ത വർഷത്തോടെ ആരംഭിക്കും. നഗരത്തിൻ്റെ ഗതാഗതപ്രശ്നത്തിന് ഭൂഗർഭ തുരങ്ക പദ്ധതി പരിഹാരമാകും. പൊതു – സ്വകാര്യ പങ്കാളിത്തത്തിലുള്ള സംസ്ഥാന സർക്കാരിൻ്റെ സ്വപ്ന പദ്ധതിക്ക് 16,500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

TAGS: BENGALURU | TUNNEL ROAD
SUMMARY: BBMP hopes to complete 18-km tunnel road in Bengaluru in 3 years

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *