ക്വാറിയിലെ വെള്ളക്കെട്ടിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു

ക്വാറിയിലെ വെള്ളക്കെട്ടിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു

കാസറഗോഡ്: ചീമേനിയിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു. കനിയന്തോലിലെ രാധാകൃഷ്ണൻ – പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവരാണ് മരിച്ചത്. വീടിനടുത്തുള്ള ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിക്കുകയായിരുന്നു. ചീമേനി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ്.

ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. കുട്ടികളെ കാണാത്തതിനെ തുടർന്നു നാട്ടുകാർ തെരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടയിൽ കുട്ടികളുടെ സൈക്കിൾ കൽപണയുടെ ഭാഗത്തു കണ്ടെത്തി. ചെളിയിൽ കാൽപ്പാടുകളും കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ ചീമേനിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹങ്ങൾ പരിയാരം ഗവൺമെന്‍റ് മെഡിക്കൽ കോളജിലേക്ക് മാറ്റി.
<BR>
TAGS : KASARAGOD NEWS | TWIN BROTHERS DROWNED
SUMMARY : Twin brothers drowned in quarry water

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *