ഏറ്റെടുക്കാനാളില്ല; ട്വിറ്ററിന്‍റെ ഇന്ത്യൻ ബദല്‍ ‘കൂ’ അടച്ചുപൂട്ടുന്നു

ഏറ്റെടുക്കാനാളില്ല; ട്വിറ്ററിന്‍റെ ഇന്ത്യൻ ബദല്‍ ‘കൂ’ അടച്ചുപൂട്ടുന്നു

ട്വിറ്ററിന് തദ്ദേശീയ ബദലായി ഉദ്ദേശിച്ച്‌ പുറത്തിറക്കിയ ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമായ ‘കൂ’ നീണ്ട കാലത്തെ സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചു പൂട്ടി. ട്വിറ്ററിന് ബദലായി 2020ലാണ് സ്വദേശിയായ കൂ ആപ്പ് അവതരിപ്പിച്ചത്. ചുരുങ്ങിയ കാലയളില്‍ 30 ലക്ഷം വരിക്കാരെ ലഭിച്ചെങ്കിലും പിന്നീട് പുതിയ ഉപയോക്താക്കളെത്തിയില്ല.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ വർഷം നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു. ഏതെങ്കിലും വൻകിട കമ്പനികള്‍ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതിനായുള്ള ചർച്ചകളും പരാജയപ്പെട്ടതോടെ അടച്ചുപൂട്ടാൻ തീരുമാനിച്ചതായി സ്ഥാപകരായ അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദവാത്കയും അറിയിച്ചു.

ഇംഗ്ലിഷിലും ഹിന്ദിയിലും കൂടാതെ എട്ട് ഭാഷകളില്‍ കൂടി ലഭ്യമാക്കിയ കൂ ആപ്പിന് തുടക്കത്തില്‍ വലിയ പ്രചാരമായിരുന്നു. തെലുഗ്, കന്നഡ, തമിഴ്, പഞ്ചാബി, അസമീസ്, ബംഗ്ലാ, മറാഠി, ഗുജറാത്തി ഭാഷകളിലും ആപ്പ് ലഭ്യമാക്കി. തുടക്കത്തില്‍ പ്രതിദിനം 20 ലക്ഷത്തിലേറെ സജീവ ഉപയോക്താക്കളുണ്ടായി. എന്നാല്‍ ഇവരിലേറെയും ട്വിറ്ററിലും സജീവമായിരുന്നു.

ദീർഘകാല ഫണ്ടിങ്ങിന് ആരും മുന്നോട്ടുവരാഞ്ഞത് കമ്പനിക്ക് തിരിച്ചടിയായി. 2022 സെപ്റ്റംബറിലാണ് ആദ്യമായി പിരിച്ചുവിടല്‍ നടപടിയുണ്ടായത്. അത്തവണ 40 പേരെയും തൊട്ടടുത്ത വർഷം ഏപ്രിലില്‍ 30 ശതമാനം പേരെയും പിരിച്ചുവിട്ടു.  ഈ കഴിഞ്ഞ ഏപ്രിലില്‍ കൂവിൻ്റെ നിർമാതാക്കള്‍ സ്വന്തം കൈയ്യില്‍ നിന്നും പണമെടുത്താണ് ആപ്പിലെ ജീവനക്കാർക്ക് ശമ്പളം നല്‍കിയതെന്ന് റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു.

TAGS : KOO APP | TECHNOLOGY
SUMMARY : Twitter’s Indian alternative ‘Koo’ shuts down

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *