സ്റ്റോക് മാർക്കറ്റ് നിക്ഷേപകനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു; രണ്ട് പേർ പിടിയിൽ

സ്റ്റോക് മാർക്കറ്റ് നിക്ഷേപകനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: മോചനദ്രവ്യത്തിനായി സ്റ്റോക് മാർക്കറ്റ് നിക്ഷേപകനെ തട്ടിക്കൊണ്ടുപോയ രണ്ട് പേർ പിടിയിൽ. ബെംഗളൂരു എംജി റോഡിൽ വെച്ച് ജൂൺ 16നായിരുന്നു സംഭവം. അസ്മീറ രാജുവിനെയാണ് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ 6-7 മാസമായി എംജി റോഡിലെ ആഡംബര പിജിയിൽ താമസിച്ചിരുന്ന രാജുവിനെ പ്രതികൾ നിരന്തരം പിന്തുടർന്ന ശേഷമാണ് തട്ടിക്കൊണ്ടുപോയത്.

സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന രാജു തന്റെ സ്ഥിരമായുള്ള എല്ലാ കാര്യങ്ങളും ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചിരുന്നു. ഇതുവഴിയാണ് രാജുവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പ്രതികൾക്ക് ലഭിച്ചത്. രാജുവിനെ തെലങ്കാനയിലെ ഗോഡൗണിലേക്കാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇയാളുടെ കുടുംബത്തെ വിളിച്ച് അഞ്ചു കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ കുടുംബം ഉടൻ പോലീസിൽ പരാതി നൽകി. ടിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. മോചനദ്രവ്യത്തിനൊപ്പം പ്രതികൾ ബിറ്റ്കോയിൻ ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണ്.

TAGS: BENGALURU UPDATES | ARREST
SUMMARY: Two arrested for abducting stock market investor

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *