വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടി; രണ്ട് പേർ അറസ്റ്റിൽ

വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടി; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി 41.52 ലക്ഷം രൂപ തട്ടിയെടുത്ത യുവതിയും സുഹൃത്തും പിടിയിൽ. ബംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

വൈദികൻ പ്രിൻസിപ്പലായ സ്വകാര്യ സ്ഥാപനത്തിൽ ജോലി ഒഴിവുണ്ടോയെന്ന് ഫോണിലൂടെ അന്വേഷിച്ച് യുവതി സൗഹൃദം സ്ഥാപിച്ചു. തുടർന്ന് വീഡിയോ കോളിലൂടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇരുവരും ചേർന്ന് 2023 ഏപ്രിൽ മുതൽ പലതവണകളായി 41.52 ലക്ഷം രൂപ കൈക്കലാക്കിയതായി പോലീസ് പറഞ്ഞു. തുടർന്നും പണം ആവശ്യപ്പെട്ടതോടെയാണ് വൈദികൻ പോലീസിനെ സമീപിച്ചത്. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് അന്വേഷണത്തിൽ ഇവരെ പിടികൂടുകയുമായിരുന്നു.

TAGS: KARNATAKA | ARREST
SUMMARY: Two arrested over honeytrapping priest

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *