ഭിന്നശേഷിക്കാരെ പരിഹസിച്ച് അശ്ലീല ആംഗ്യം കാണിച്ചു; ആർജെ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

ഭിന്നശേഷിക്കാരെ പരിഹസിച്ച് അശ്ലീല ആംഗ്യം കാണിച്ചു; ആർജെ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

ബെംഗളൂരു: ഭിന്നശേഷിക്കാരെ പരിഹസിച്ച് അശ്ലീല ആംഗ്യം കാണിച്ചതിന് റേഡിയോ ജോക്കി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. രോഹൻ കരിയപ്പ, ശരവണ ഭട്ടാചാര്യ എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ സ്വകാര്യ എഫ്എം ചാനലിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്ന രോഹൻ കരിയപ്പ ശരവണയുമായി ചേർന്ന് രാഷ്ട്രീയക്കാരെ പരിഹസിച്ച് ഹിന്ദിയിൽ അടുത്തിടെ വീഡിയോ തയ്യാറാക്കിയിരുന്നു. ശരവണ മറ്റൊരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും ആംഗ്യഭാഷ അറിയുന്നയാളുമാണ്.

വിദ്യാസമ്പന്നരായ യുവ രാഷ്ട്രീയക്കാരെ കുറിച്ചായിരുന്നു വീഡിയോ. ഇതിൽ രാഷ്ട്രീയക്കാരെ ആംഗ്യഭാഷയിൽ പരിഹസിക്കുകയും ചെയ്തിരുന്നു. ഇവരുടെ വീഡിയോ വൈറലായതോടെ നിരവധി സംഘടനകൾ ഡൽഹി പോലീസിൽ പരാതി നൽകി. സംസാരശേഷിയും കേൾവിക്കുറവും ഉള്ളവരെ പരിഹസിച്ചാണ് വീഡിയോ ചെയ്തിരിക്കുന്നതെന്നും അശ്ലീല ആംഗ്യമാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നതെന്നും പരാതിയിലുണ്ട്.

പിന്നീട്, പ്രതികൾ ബെംഗളൂരുവിൽ നിന്നുള്ളവരാണെന്ന് കണ്ടെത്തിയതോടെ സിറ്റി പോലീസ് കമ്മീഷണർക്ക് ഡൽഹി പോലീസ് പരാതി കൈമാറി. പ്രതികൾ വീഡിയോ ഡിലീറ്റ് ചെയ്ത് ക്ഷമാപണം നടത്തിയെങ്കിലും പരാതിക്കാർ ഇവരുടെ അറസ്റ്റ് ആവശ്യപ്പെടുകയായിരുന്നു.

TAGS: BENGALURU | ARREST
SUMMARY: Two who mocked speech and hearing impaired for publicity arrest by Bengaluru police

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *