ഐപിഎൽ മത്സരത്തിനിടെ മോഷണം; രണ്ട് പേർ പിടിയിൽ

ഐപിഎൽ മത്സരത്തിനിടെ മോഷണം; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന ഐപിഎൽ മത്സരത്തിനിടെ ഫോണുകൾ മോഷ്ടിച്ച രണ്ട് പേർ പിടിയിൽ. എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരം കാണാനെത്തിയവരിൽ നിന്ന് ഏഴു ഫോണുകളാണ് പ്രതികൾ മോഷ്ടിച്ചത്. ജാർഖണ്ഡിൽ നിന്നുള്ള സഞ്ജിത്, ഇയാളുടെ സഹായിയായ പന്ത്രണ്ടു വയസുകാരൻ എന്നിവരാണ് പിടിയിലായത്. ഇരുവരും അഡുഗോഡിയിലാണ് താമസിക്കുന്നത്. സഞ്ജിത് നഗരത്തിലെ സ്വകാര്യ കമ്പനി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. പ്രായപൂർത്തിയാകാത്തയാൾ സ്വകാര്യ കോളേജിൽ വിദ്യാർഥിയാണ്.

കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷൻ പ്രവേശന കവാടത്തിൽ വെച്ച് കെഐഎസ്എഫ് അവരെ ദേഹപരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് ഫോണുകൾ ലഭിക്കുന്നത്. എഴോളം ഫോണുകൾ കൈവശം വെച്ചിരുന്നതിനാൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഇവർ കുറ്റം സമ്മതിച്ചു. ഐപിഎൽ മാച്ച് കാണുന്നതിനിടെയാണ് മോഷണം നടത്തിയതെന്നും ഇവർ പോലീസിനോട് പറഞ്ഞു. ഇതേതുടർന്ന് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (കെഐഎസ്എഫ്) ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കബ്ബൺ പാർക്ക് പോലീസിന് കൈമാറി.

TAGS: BENGALURU | ARREST
SUMMARY: Two arrested in Bengaluru for stealing 7 phones from IPL fans

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *