തടാകത്തിൽ നീന്താനിറങ്ങിയ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു

തടാകത്തിൽ നീന്താനിറങ്ങിയ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു

ബെംഗളൂരു: തടാകത്തിൽ നീന്താനിറങ്ങിയ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു. ഹാവേരി ഷിഗ്ഗാവ് താലൂക്കിൽ തിങ്കളാഴ്ചയാണ് സംഭവം. പ്രജ്വാൾ ദേവരമണി (15), സനത് ഭൂസറെഡ്ഡി (14) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച കളിക്കാൻ പുറത്തേക്ക് പോയ കുട്ടികൾ പിന്നീട് വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ടായിരുന്നില്ല.

ഇതേതുടർന്ന് ഇവരുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിൽ ഇവരുടെ വസ്ത്രങ്ങളും ചെരിപ്പുകളും തടാകക്കരയിൽ ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു. ഇതോടെ തടാകത്തിൽ ഇവർക്കായി തിരച്ചിൽ നടത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. നീന്താൻ ഇറങ്ങിയ ഇരുവരും മുങ്ങിമരിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഹുലാഗുർ പോലീസ് കേസെടുത്തു.

TAGS: KARNATAKA
SUMMARY: Two boys drown in lake near Shiggaon village

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *