എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ടു പേർ വെന്തുമരിച്ചു

എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ടു പേർ വെന്തുമരിച്ചു

ബെംഗളൂരു: എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ വെന്തുമരിച്ചു. നെലമംഗലയ്ക്ക് സമീപം അടകമരനഹള്ളി ഓവർഹെഡ് ടാങ്കിനടുത്തുള്ള വീട്ടിലാണ് സംഭവം. ബെള്ളാരി സ്വദേശി നാഗരാജ്, ശ്രീനിവാസ് എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരിൽ ഒരാളുടെ നില അതീവഗുരുതരമാണ്. നാഗരാജും കുടുംബവും കഴിഞ്ഞ രണ്ട് വർഷമായി ഇവിടെയുള്ള വാടകവീട്ടിലാണ് താമസം.

ഹിമാലയ ഡ്രഗ് കമ്പനിയിലെ കരാർ ജീവനക്കാരനായിരുന്നു നാഗരാജ്. സംഭവദിവസം, നാഗരാജ് ജോലിക്ക് പോകുന്നതിന് മുമ്പ് ഗ്യാസ് ഓൺ ചെയ്തിരുന്നു. ഈ സമയം ഗ്യാസ് ചോർന്ന് പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. അപകടത്തെ തുടർന്ന് നാഗരാജിന്‌ ശരീരമാകെ പൊള്ളലേറ്റു. ഇവരെ രക്ഷിക്കാനെത്തിയ അയൽക്കാരനായ ശ്രീനിവാസിനും ഗുരുതര പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവത്തിൽ നെലമംഗല പോലീസ് കേസെടുത്തു.

TAGS: BENGALURU | CYLINDER BLAST
SUMMARY: Two burnt to death in lpg cylinder blast

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *