ഷാലിമർ എക്സ്പ്രസ് പാളംതെറ്റി

ഷാലിമർ എക്സ്പ്രസ് പാളംതെറ്റി

നാഗ്പൂർ: മഹാരാഷ്ട്രയിൽ 18029 സി.എസ്.എം.ടി ഷാലിമർ എക്സ്പ്രസ് പാളംതെറ്റി. നാഗ്പൂർ ജില്ലയിലെ കലാംന റെയിൽവേ സ്റ്റേഷന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥൻ അറിയിച്ചു. മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന 18029 എൽടിടി-ഷാലിമർ കുർള എക്‌സ്പ്രസ് ഇത്വാരി ലൈനിൽ നിന്ന് കലംന ലൈനിലേക്ക് കടന്നുപോകുമ്പോൾ നഗരത്തിലെ കലാംന ലൈനിൽവെച്ച് പാളം തെറ്റുകയായിരുന്നു.

ട്രെനിനിന്‍റെ രണ്ട് കോച്ചുകൾ (എസ് 2, പാർസൽ വാൻ) ആണ് പാളംതെറ്റിയത്. മുംബൈ ലോക്മാന്യ തിലക് ടെർമിനലിൽ നിന്ന് കൊൽക്കത്ത ഷാലിമാറിലേക്കാണ് ട്രെയിൻ സർവീസ് നടത്തുന്നത്.ട്രാക്ക് പൂർവസ്ഥിതിയിലാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ട്രെയിനിലെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
<BR>
TAGS : RAILWAY | TRAIN DERAILED
SUMMARY : Shalimmer Express detailed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *