രണ്ട് ദിവസത്തെ സന്ദര്‍ശനം: ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് കേരളത്തില്‍

രണ്ട് ദിവസത്തെ സന്ദര്‍ശനം: ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ ഇന്ന് രണ്ട് ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തും. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി എത്തുന്നത്. മികവുറ്റ വിദ്യാർഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മെഡൽ ഓഫ് എക്‌സലൻസ് ചടങ്ങിൽ ഉപരാഷ്ട്രപതി സമ്മാനിക്കും.

ഭാര്യ സുധേഷ് ധൻകറും അദ്ദേഹത്തിനൊപ്പമുണ്ടാവും. വൈകിട്ട് മൂന്നോടെ ഹെലികോപ്ടറിൽ കൊല്ലത്തേക്ക് പോകും. അഷ്ടമുടി കായലിലൂടെയുള്ള യാത്രയും ഉപരാഷ്ട്രപതിയുടെ പരിപാടിയിലുണ്ട്. നാളെ രാവിലെ തിരുവനന്തപുരത്തെത്തി 9.45ന് ഡൽഹിക്ക് മടങ്ങും.
<BR>
TAGS : VICE PRESIDENT OF INDIA | JAGDEEP DHANKAR
SUMMARY : Two-day visit. Vice President Jagdeep Dhankar in Kerala today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *