ടേക്ക് ഓഫിന് തൊട്ടുപിന്നാലെ ഫാക്ടറി കെട്ടിടത്തിലേക്ക് കൂപ്പുകുത്തി ചെറുവിമാനം; രണ്ട് മരണം

ടേക്ക് ഓഫിന് തൊട്ടുപിന്നാലെ ഫാക്ടറി കെട്ടിടത്തിലേക്ക് കൂപ്പുകുത്തി ചെറുവിമാനം; രണ്ട് മരണം

കാലിഫോര്‍ണിയയിലെ തെക്കന്‍ മേഖലയില്‍ ടേക്ക് ഓഫിന് തൊട്ടുപിന്നാലെ ഫാക്ടറി കെട്ടിടത്തിലേക്ക് കൂപ്പുകുത്തി ചെറുവിമാനം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്ക്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത്. ആര്‍വി 10 എന്ന ഒറ്റ എന്‍ജിന്‍ വിമാനമാണ് യാത്രക്കാരുമായി ഫാക്ടറി കൊട്ടിടത്തിലേക്ക് വീണത്. ഫാക്ടറി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ത്ത് വിമാനം കെട്ടിടത്തിന് ഉള്ളിലേക്ക് വീഴുകയായിരുന്നു.

 

മരിച്ചവര്‍ വിമാനത്തിലെ യാത്രക്കാരാണോ, ഫാക്ടറി തൊഴിലാളികളാണോയെന്നത് സ്ഥിരീകരിച്ചിട്ടില്ല. വിമാനം കെട്ടിടത്തിനുള്ളിലേക്ക് കൂപ്പുകുത്തിയതിന് പിന്നാലെ ഫാക്ടറിയില്‍ നിന്ന് തീ ഉയര്‍ന്നിരുന്നു. അപകട കാരണം കണ്ടെത്താനായി ഫെഡറല്‍ ഏവിയേഷന്‍ മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിസ്‌നിലാന്‍ഡില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ഫുള്ളര്‍ടോണ്‍ മുന്‍സിപ്പല്‍ വിമാനത്താവളത്തിന് സമീപത്താണ് അപകടമുണ്ടായത്.
<BR>
TAGS : PLANE CRASH | CALIFORNIA
SUMMARY : Two dead after small plane crashes into California building

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *