ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് രണ്ട് മരണം

ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് രണ്ട് മരണം. കഗ്ഗദാസപുരയിൽ താമസിക്കുന്ന അഭിലാഷ് (24), തമിഴ്‌നാട് സ്വദേശിനിയായ നീരജ ദേവി (80) എന്നിവരാണ് മരിച്ചത്. നീരജ ദേവിക്ക് അർബുദ ബാധയും സ്ഥിരീകരിച്ചിരുന്നു. ഈ വർഷം നഗരത്തിൽ ഡെങ്കിപ്പനി കാരണം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ മരണമാണിത്. ഇരുവരും ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നു.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ, ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ 1,000 കടന്നുവെന്ന് ബിബിഎംപി സ്‌പെഷ്യൽ കമ്മീഷണർ (ആരോഗ്യം) സുരാൽകർ വികാസ് കിഷോർ പറഞ്ഞു. അതേസമയം, ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്നവർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആം ആദ്മി പാർട്ടി (എഎപി) ആവശ്യപ്പെട്ടു. പകർച്ച വ്യാധികൾ പടരുന്നത് തടയുന്നതിൽ ബിബിഎംപിയും സർക്കാരും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ഒരേയൊരു മാർഗ്ഗം ഇതാണെന്ന് പാർട്ടി പറഞ്ഞു. കോവിഡ് സമയത്ത് സർക്കാർ ചെയ്തതുപോലെ സ്വകാര്യ ആശുപത്രികളിൽ പോലും രോഗികൾക്ക് സൗജന്യ ചികിത്സ നൽകണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

രോഗം നിയന്ത്രിക്കുന്നതിൽ ബിബിഎംപി പരാജയപ്പെട്ടു. ബെംഗളൂരുവിൽ കുറഞ്ഞത് 40,000 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സംശയമുണ്ട്. ചികിത്സക്കായി ആശുപത്രികൾ രോഗികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്നതിനാൽ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഡെങ്കിപ്പനി രോഗികൾക്ക് സൗജന്യ ചികിത്സ നൽകണമെന്നും പാർട്ടി സെക്രട്ടറി മോഹൻ ദാസരി പറഞ്ഞു.

TAGS: BENGALURU UPDATES | DENGUE FEVER
SUMMARY: Two death reported due to dengue fever

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *