ക്ഷേത്രക്കുളത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

ക്ഷേത്രക്കുളത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

ബെംഗളൂരു: ക്ഷേത്രക്കുളത്തിൽ രണ്ട് ബിരുദവിദ്യാർഥികൾ മുങ്ങിമരിച്ചു. ശനിയാഴ്ച വൈകുന്നേരം ബന്നാർഘട്ട ദേശീയോദ്യാനത്തിനുള്ളിലെ സുവർണമുഖി ക്ഷേത്രക്കുളത്തിലാണ് അപകടം നടന്നത്. ഹെബ്ബുഗോഡിയിലെ സ്വകാര്യ കോളേജിൽ രണ്ട് ഒന്നാം വർഷ ബിഎസ്‌സി വിദ്യാർഥികളായ ദീപു, യോഗേശ്വർ (19) ആണ് മരിച്ചത്.

ഗാർവേബവിപാളയ സ്വദേശികളായ ഇരുവരും മറ്റ് മൂന്ന് സുഹൃത്തുക്കളോടൊപ്പം ഉച്ചകഴിഞ്ഞാണ് കുളത്തിന് സമീപമെത്തിയത്. ഇതിനിടെ ദീപു കാൽവഴുതി കുളത്തിലേക്ക് വീണു. ദീപുവിനെ രക്ഷിക്കാൻ യോഗേശ്വറും കുളത്തിലേക്ക് ഇറങ്ങുകയായിരുന്നു. സംഭവത്തിൽ ബന്നാർഘട്ട പോലീസ് കേസെടുത്തു.

TAGS: DROWNED TO DEATH
SUMMARY: Two degree students drowned to death in temple pond

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *