മലിനജലം കുടിച്ച് രണ്ട് മരണം

മലിനജലം കുടിച്ച് രണ്ട് മരണം

ബെംഗളൂരു: തുമകുരുവിൽ മലിനജലം കുടിച്ച് രണ്ട് പേർ മരിച്ചു. മധുഗിരി താലൂക്കിലെ ചിന്നനഹള്ളി ഗ്രാമത്തിലാണ് സംഭവം. പെദ്ദണ്ണ (72), ചിക്കദാസപ്പ (76) എന്നിവരാണ് മരിച്ചത്. മലിനജലം കുടിച്ച 20-ലധികം പേർ ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയിൽ ചികിത്സയിലാണ്.

മൂന്ന് ദിവസം മുമ്പാണ് ചിന്നനഹള്ളി ഗ്രാമത്തിലെ 29ഓളം പേർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകീട്ടോടെ രണ്ട് പേർ മരിച്ചു. മറ്റ് എട്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മിഡിഗെഷി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരെ ജില്ലാ ചുമതലയുള്ള മന്ത്രി ഡോ.ജി.പരമേശ്വര സന്ദർശിച്ചു.

TAGS: KARNATAKA| WATER
SUMMARY: Two die in state after consuming contaminated water

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *