കാറിനുള്ളിൽ പരസ്പരം വെടിവെപ്പ്; രണ്ട് പേർ മരിച്ചു

കാറിനുള്ളിൽ പരസ്പരം വെടിവെപ്പ്; രണ്ട് പേർ മരിച്ചു

ബെംഗളൂരു: കാറിനുള്ളിൽ പരസ്പരം വെടിവെച്ച് രണ്ട് പേർ മരിച്ചു. ഹാസനിലെ ഹൊയ്‌സാല നഗറിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഹസൻ സ്വദേശി ഷറഫത്ത് അലി, ബെംഗളൂരു സ്വദേശി ആസിഫ് എന്നിവരാണ് മരിച്ചത്. ഒരാൾ മറ്റൊരാളെ വെടിവെച്ച് കൊന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മരിച്ച രണ്ട് പേരുടെ കുടുംബങ്ങൾ സ്ഥലത്തെത്തി ഇരുവരെയും തിരിച്ചറിഞ്ഞു. കാർ നിർത്തി ഇരുവരും സംസാരിച്ചു കൊണ്ടിരിക്കെ ഒരാൾ മറ്റൊരാളെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു. കാറിനുള്ളിൽ നിന്ന് പിസ്റ്റോൾ കണ്ടെത്തിയിട്ടുണ്ട്.

താമസസ്ഥലത്തെ ചൊല്ലി ഇരുവരും തമ്മിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തർക്കമുണ്ടായിരുന്നു. ഇതേക്കുറിച്ച് സംസാരിക്കാനാണ് ഇരുവരും കാറിൽ കയറിയത്. എന്ന തർക്കം രൂക്ഷമാവുകയും വെടിവയ്പിൽ കലാശിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഹാസൻ പോലീസ് സൂപ്രണ്ട് മുഹമ്മദ് സുജീതയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വെടിവയ്പ്പ് നടന്ന സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു.

TAGS: KARNATAKA| SHOOTING
SUMMARY: Two dies of shooting each other inside car

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *