ബിഎംടിസി ബസിടിച്ച് രണ്ട് പേർ മരിച്ചു

ബിഎംടിസി ബസിടിച്ച് രണ്ട് പേർ മരിച്ചു

ബെംഗളൂരു: ബിഎംടിസി ബസിടിച്ച് രണ്ട് പേർ മരിച്ചു. ബുധനാഴ്ച രാത്രി ഓൾഡ് എയർപോർട്ട് റോഡിലെ മുരുഗേഷ്പാളയ ട്രാഫിക് സിഗ്നലിന് സമീപമാണ് അപകടമുണ്ടായത്. റാപിഡോ റൈഡറായ തപസ് ഡാലി (35) മറ്റൊരാളുമാണ് മരിച്ചത്. എച്ച്എഎല്ലിൽ നിന്ന് ഐഎസ്ആർഒ ജംഗ്ഷനിലേക്ക് പോകുകയായിരുന്ന ബസ്സ് ആണ് അപകടത്തിൽ പെട്ടത്.

അപകടത്തിന് ശേഷം ഡ്രൈവറും കണ്ടക്ടറും ബസ് ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പിന്നീട് ഡ്രൈവർ മഹേഷിനെ ജീവൻ ബീമ നഗർ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ജീവൻ ബീമ നഗർ ട്രാഫിക് പോലീസ് കേസെടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

TAGS: ACCIDENT | BENGALURU
SUMMARY: Two dies as bmtc bus hits them

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *