ട്രാക്ടർ കഴുകാൻ നദിയിലേക്ക് പോയ രണ്ട് പേർ മുങ്ങിമരിച്ചു

ട്രാക്ടർ കഴുകാൻ നദിയിലേക്ക് പോയ രണ്ട് പേർ മുങ്ങിമരിച്ചു

ബെംഗളൂരു: ട്രാക്ടർ കഴുകാൻ നദിയിലേക്ക് പോയ രണ്ട് പേർ മുങ്ങിമരിച്ചു. ദാവൻഗെരെ ഹരിഹർ ഗുട്ടുരെ ഗ്രാമത്തിലെ പരശുറാം (14), അമ്മാവൻ അന്നപ്പ (45) എന്നിവരാണ് മരിച്ചത്. തുംഗഭദ്ര നദീയിലാണ് ഇവർ ട്രാക്ടർ കഴുകാൻ പോയത്.

നദിയിൽ ആവർത്തിച്ചുള്ള മണൽ ഖനനം മൂലം ആഴത്തിലുള്ള കുഴികൾ രൂപപ്പെട്ടിരുന്നു. നദിയിലേക്ക് ഇറങ്ങിയ പരശുറാം മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനായാണ് അന്നപ്പയും ഇറങ്ങിയത്. നിലവിളി കേട്ട് എത്തിയ നാട്ടുകാർ ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ ഹരിഹർ റൂറൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA | DROWNED TO DEATH
SUMMARY: Two of family, who gone to wash tractor, drown

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *