പ്രയാഗ് രാജിലേക്ക് പോകുന്നതിനിടെ വാഹനാപകടം; രണ്ട് കർണാടക സ്വദേശികൾ മരിച്ചു

പ്രയാഗ് രാജിലേക്ക് പോകുന്നതിനിടെ വാഹനാപകടം; രണ്ട് കർണാടക സ്വദേശികൾ മരിച്ചു

ബെംഗളൂരു: പ്രയാഗ് രാജിലേക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ രണ്ട് കർണാടക സ്വദേശികൾ മരിച്ചു. വിജയപുര സ്വദേശികളായ വിശ്വനാഥ് അവാജി (55), മല്ലികാർജുൻ സദ്ദലഗി (40) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ പോർബന്ദറിന് സമീപം പാർക്ക് ചെയ്തിരുന്ന ടിപ്പർ ട്രക്കുമായി ഇവർ സഞ്ചരിച്ച വാഹനം കൂട്ടിയിടിക്കുകയായിരുന്നു.

മഹാകുംഭമേളയിലേക്ക് പങ്കെടുക്കാൻ പോകവേയാണ് അപകടം നടന്നത്. അപകടം നടക്കുമ്പോൾ ഡ്രൈവർ ഉൾപ്പെടെ 17 പേർ വാഹനത്തിലുണ്ടായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. നാലോളം യാത്രക്കാർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരെ പോർബന്തറിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോർബന്തർ പോലീസ് കേസെടുത്തു.

TAGS: KARNATAKA
SUMMARY: Two from Vijayapura district enroute Prayagraj died in accident near Porbandar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *