വിമാനത്താവളം വഴി ഇ-സിഗരറ്റ് കടത്ത്; രണ്ട് മലയാളികൾ പിടിയിൽ

വിമാനത്താവളം വഴി ഇ-സിഗരറ്റ് കടത്ത്; രണ്ട് മലയാളികൾ പിടിയിൽ

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളം വഴി ഇ-സിഗരറ്റ് കടത്താൻ ശ്രമിച്ച രണ്ട് മലയാളികൾ പിടിയിൽ. കാസറഗോഡ് സ്വദേശികളാണ് അറസ്റ്റിലായത്. എയർ ഇന്ത്യ എക്‌സ്‌പ്രസ് ഐഎക്‌സ് 832, ഐഎക്‌സ് 814 എന്നീ വിമാനങ്ങളിൽ ദുബായിൽ നിന്നാണ് യാത്രക്കാർ മംഗളൂരുവിലെത്തിയത്.

യാത്രക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ പരിശോധിക്കുകയായിരുന്നു. ഇവരിൽ നിന്നും ഇ- സിഗരറ്റിനൊപ്പം 48.75 ലക്ഷം രൂപ വിലവരുന്ന 625 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണവും കണ്ടെത്തി. ചെക്ക്-ഇൻ ബാഗേജിൽ കാർട്ടൺ ബോക്‌സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇ-സിഗരറ്റുകൾ. ഇത് കൂടാതെ 147 നിക്കോട്ടിൻ ദ്രാവക റീഫില്ലുകളും പിടികൂടി. സംഭവത്തിൽ മംഗളൂരു സിറ്റി പോലീസ് കേസെടുത്തു.

TAGS: BENGALURU | ARREST
SUMMARY: Two from Kerala arrested over smuggling e-cigarettes

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *