ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് എട്ടുവയസുകാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരുക്ക്

ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് എട്ടുവയസുകാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരുക്ക്

പലക്കാട് കൂനത്തറ കവളപ്പാറ ആരിയങ്കാവ് റോഡില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് എട്ടുവയസുകാരനുള്‍പ്പെടെ രണ്ട് പേർക്ക്. റോഡിനു സമീപം നിന്നിരുന്ന ഉണങ്ങിയ മരം ഓട്ടോയ്ക്ക് മുകളിലേക്ക് പതിയ്ക്കുകയായിരുന്നു.

ചുഡുവാലത്തൂർ സ്വദേശിയായ സജീഷ് കുമാർ (40), മകൻ ആശീർവാദ് (8) എന്നിവർക്കാണ് പരുക്കേറ്റത്. രണ്ട് പേരും കൂനത്തറയില്‍ നിന്നും ചുടുവാലത്തൂരിലേക്ക് പോകുന്നതിനിടെ കൂനത്തറ ആര്യങ്കാവ് ഗ്രൗണ്ടിന് സമീപത്ത് വച്ച്‌ രാവിലെയാണ് അപകടം ഉണ്ടായത്.ആശീർവാദിന് തലക്കും താടിക്കും പരിക്കേറ്റു.പരിക്കുകള്‍ ഗുരുതരമല്ല.

ഇരുവരെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു റോഡില്‍ നിന്നവർ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.അഗ്നിശമനസേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി. ഓട്ടോ പൂർണമായും തകർന്നു.

TAGS :ACCIDENT
SUMMARY : Two injured after tree falls on moving auto

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *