കൊടുങ്കാറ്റിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണു തീപ്പിടുത്തം; രണ്ട് പേർക്ക് പൊള്ളലേറ്റു

കൊടുങ്കാറ്റിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണു തീപ്പിടുത്തം; രണ്ട് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: കൊടുങ്കാറ്റിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണു വൻ തീപ്പിടുത്തം. യാദ്ഗിർ ജില്ലയിൽ മല്ലികാർജുന ക്ഷേത്രത്തിന് സമീപത്തുള്ള പഴയ ട്രാൻസ്ഫോർമർ തൂൺ പൊട്ടിയതാണ് അപകട കാരണം. തുടർന്ന് വീടുകളുമായി ബന്ധിപ്പിച്ചിരുന്ന കണക്ഷനുകളിലേക്കും തീ പടരുകയായിരുന്നു. അപകടത്തിൽ രണ്ട് പേർക്ക് പൊള്ളലേറ്റു.

ഷോർട്ട് സർക്യൂട്ടാണ് തീ പടർന്നതിന്‍റെ പ്രധാന കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പൊള്ളലേറ്റ രണ്ട് പേരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

അപകടത്തെ തുടർന്ന് നൂറിലധികം വീടുകളിലെ ടെലിവിഷനുകൾ, റഫ്രിജറേറ്ററുകൾ, ഫാനുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വീടിന് പുറത്തുള്ള വൈദ്യുതി ലൈനുകളിലൂടെ തീ പടർന്നിരുന്നു. ഇത് പ്രദേശത്ത് വലിയ ഭീതിക്ക് ഇടയാക്കി. തകർന്ന ലൈനുകളിൽ നിന്ന് തീപ്പൊരികൾ ഉയർന്ന് ഒരു ലൈനിൽ നിന്ന് മറ്റൊന്നിലേക്ക് പടരുകയായിരുന്നു.

TAGS: KARNATAKA | ACCIDENT
SUMMARY: Storm in Karnataka village snaps old power lines, triggers fire scare, two hurt

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *