താമരശേരി ചുരത്തില്‍ ജീപ്പ് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്ക്; പരുക്കേറ്റയാളുടെ പോക്കറ്റില്‍ എം.ഡി.എം.എ

താമരശേരി ചുരത്തില്‍ ജീപ്പ് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്ക്; പരുക്കേറ്റയാളുടെ പോക്കറ്റില്‍ എം.ഡി.എം.എ

വയനാട് താമരശ്ശേരി ചുരത്തില്‍ ജീപ്പ് താഴ്ചയിലേക്ക് വീണ് രണ്ടുപേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം. ജീപ്പിലുണ്ടായിരുന്ന കൈതപ്പൊയില്‍ സ്വദേശികളായ രണ്ടുപേര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ചുരത്തിലെ രണ്ടാം വളവില്‍നിന്ന് നിയന്ത്രണംവിട്ട ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലകീഴായി വീണ ജീപ്പിന്റെ മുകള്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ചുരത്തിന്റെ നാലാം വളവിലെത്തി വിശ്രമിച്ച ശേഷമാണ് യുവാക്കള്‍ വീണ്ടും യാത്ര തിരിച്ചത്. തുടർന്ന് താഴേക്ക് വന്നപ്പോള്‍ രണ്ടാം വളവില്‍ വച്ചാണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്. ഉടൻതന്നെ നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.

തുടർന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് യുവാക്കളെ വാഹനത്തില്‍ നിന്ന് പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ വച്ച്‌ നടത്തിയ പരിശോധനയിലാണ് ഇർഷാദ് എന്ന വിദ്യാർത്ഥിയുടെ പോക്കറ്റില്‍ നിന്നും എംഡിഎംഎ കണ്ടെടുത്തത് എന്നാണ് വിവരം.

താമരശേരി പോലീസ് സ്ഥലത്തെത്തി കേസെടുത്തു. എംഡിഎംഎ ഉപയോഗിച്ചതാണോ അപകടത്തിന് കാരണമായതെന്നുള്‍പ്പെടെ പരിശോധിച്ച്‌ വരികയാണ്. വിദ്യാർഥികള്‍ക്ക് എവിടെ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും വാഹനം ആരുടേതാണ് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS : THAMARASSERI
SUMMARY : Two injured in jeep overturn at Tamarassery pass

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *