ഷിരൂർ മണ്ണിടിച്ചിൽ; കാണാതായ കർണാടക സ്വദേശികൾക്കായുള്ള തിരച്ചിലിൽ നിരാശ

ഷിരൂർ മണ്ണിടിച്ചിൽ; കാണാതായ കർണാടക സ്വദേശികൾക്കായുള്ള തിരച്ചിലിൽ നിരാശ

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള – ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കർണാടക സ്വദേശികൾക്ക് വേണ്ടിയുള്ള തിരച്ചിലിൽ നിരാശ. മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് നിന്ന് ലഭിച്ച ശരീരഭാ​ഗങ്ങൾ കാണാതായ ലോകേഷിന്‍റെയോ ജഗന്നാഥിന്‍റെയോ ശരീരഭാഗങ്ങളാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് ഹുബ്ബള്ളി ഫൊറൻസിക് ലാബ് വ്യക്തമാക്കി.

ലോകേഷിന്റെയും ജഗന്നാഥിന്റെയും കുടുംബത്തിനുള്ള സർക്കാരിൽ നിന്നുള്ള സഹായവും വൈകുകയാണ്. ഷിരൂരിൽ നിന്നും കണ്ടെത്തിയത് മനുഷ്യന്‍റെ എല്ലുകളാണെന്ന് ലാബ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഡിഎൻഎ പരിശോധനയിലൂടെ ഇത് ആരുടേതെന്ന് തിരിച്ചറിയാനായിട്ടില്ല. മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്‍റെ ശരീരഭാഗങ്ങൾ കണ്ടെത്തിയ ശേഷവും ഇവിടെ തിരച്ചിൽ തുടർന്നിരുന്നു. മരിച്ചെന്ന ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാത്തതിനാൽ ലോകേഷിന്‍റെയും ജഗന്നാഥിന്‍റെയും കുടുംബത്തിന് സർക്കാർ സഹായം വൈകുകയാണ്.

TAGS: KARNATAKA | SHIROOR LANDSLIDE
SUMMARY: Two karnataka natives still missing in shiroor landslide

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *