ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; രണ്ട് സ്ഥലങ്ങളുടെ അന്തിമ പട്ടിക തയ്യാറാക്കി

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; രണ്ട് സ്ഥലങ്ങളുടെ അന്തിമ പട്ടിക തയ്യാറാക്കി

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി രണ്ട് സ്ഥലങ്ങളുടെ പട്ടിക അന്തിമമാക്കിയതായി വ്യവസായ മന്ത്രി എം. ബി. പാട്ടീൽ പറഞ്ഞു. നെലമംഗലയും കനകപുര റോഡുമാണ് പദ്ധതിക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്. പദ്ധതിക്കായി ഏഴ് സ്ഥലങ്ങളുടെ പട്ടികയാണ് ആദ്യം തയാറാക്കിയത്. തുടർന്ന് നടത്തിയ പഠനത്തിന് പിന്നാലെ പ്രാരംഭ പട്ടിക രണ്ടായി ചുരുങ്ങുകയായിരുന്നു.

ഇത് സംബന്ധിച്ച് വരും ദിവസങ്ങളിൽ വിശദമായ ചർച്ചകൾ മുഖ്യമന്ത്രിയുമായി നടത്തും. മെറിറ്റിൻ്റെ അടിസ്ഥാനത്തിൽ അന്തിമ സ്ഥലം തിരഞ്ഞെടുക്കും. ഇക്കാര്യത്തിൽ രാഷ്ട്രീയപരമായ തീരുമാനം ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഹൊസൂരിൽ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതിയുമായി തമിഴ്നാട് സർക്കാർ അതിവേഗത്തിൽ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള സ്ഥലത്തിൻ്റെ ചുരുക്കപ്പട്ടിക സംസ്ഥാന സർക്കാർ തയാറാക്കിയത്. ഷോർട്ട്‌ലിസ്റ്റ് ചെയ്ത രണ്ട് സ്ഥലങ്ങളിലും 4,400 ഏക്കർ പദ്ധതിക്കായി കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ട് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കൈമാറാനാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.

TAGS: BENGALURU SECOND AIRPORT
SUMMARY: Two locations finally shortlisted for Second airport in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *