ജ്വല്ലറി ഉടമയെ തോക്ക് ചൂണ്ടി കവർച്ച ചെയ്തു

ജ്വല്ലറി ഉടമയെ തോക്ക് ചൂണ്ടി കവർച്ച ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ ജ്വല്ലറി ഉടമയെ തോക്ക് ചൂണ്ടി കവർച്ച ചെയ്തു. മദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മിപുര മെയിൻ റോഡിലെ ജ്വല്ലറിയിലാണ് മോഷണം നടന്നത്. കടയുടമ രാഹുലിനെ ഭീഷണിപ്പെടുത്തി 60 ലക്ഷം രൂപ വിലമതിക്കുന്ന 750 ഗ്രാം സ്വർണമാണ് രണ്ടംഗ സംഘം കവർച്ച ചെയ്തത്.

ചൊവ്വാഴ്ച രാത്രി 9.15 ഓടെ കടയിൽ അതിക്രമിച്ച് കയറിയ ഇരുവരും രാഹുലിനും ജീവനക്കാർക്കും നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇരുവരും ജ്വല്ലറി ട്രേകൾ ഒരു ബാഗിലാക്കി 30 മിനുട്ടിനുള്ളിൽ തന്നെ കടന്നുകളഞ്ഞു. കവർച്ച ദൃശ്യം സിസിടിവി കാമാറകളിൽ പതിഞ്ഞിരുന്നു. പ്രതിയെ തിരിച്ചറിയാൻ പ്രദേശത്തെ മറ്റ്‌ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

ബൈക്കിലാണ് ഇരുവരും കടയിലേക്ക് എത്തിയത്. ഹെൽമെറ്റ്‌ ധരിച്ചതിനാൽ ഇവരുടെ മുഖം വ്യക്തമല്ല. പോലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി സംഭവസ്ഥലം സന്ദർശിച്ചു. പ്രതികളെ കണ്ടെത്താൻ രണ്ട് ടീമുകൾ രൂപീകരിച്ചതായും അന്വേഷണം ഊർജിതമാക്കിയതായും അദ്ദേഹം പറഞ്ഞു.

TAGS: BENGALURU UPDATES | CRIME | THEFT
SUMMARY: Two loots jwellery after threating owner

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *