ഫോട്ടോഷൂട്ടിനിടെ ക്വാറിയിലെ വെള്ളത്തിൽ വീണ രണ്ട് പേർ മുങ്ങിമരിച്ചു

ഫോട്ടോഷൂട്ടിനിടെ ക്വാറിയിലെ വെള്ളത്തിൽ വീണ രണ്ട് പേർ മുങ്ങിമരിച്ചു

ബെംഗളൂരു: ഫോട്ടോഷൂട്ടിനിടെ ക്വാറിയിലെ വെള്ളത്തിൽ വീണ രണ്ട് പേർ മുങ്ങിമരിച്ചു. ബേട്ടഹലസൂരിലാണ് സംഭവം. ചിക്കജാല സ്വദേശികളായ മുഹമ്മദ് താഹ, മുഹമ്മദ് ഒയേഷ് ഖാൻ (18) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. താഹയും ഖാനും മറ്റ് നാല് സുഹൃത്തുക്കളും ക്ലാസ് കഴിഞ്ഞ ശേഷമാണ് ബെട്ടഹലസൂർ തടാകം സന്ദർശിച്ചത്. തുടർന്ന് സമീപത്തുള്ള ക്വാറിയിലേക്കും ഫോട്ടോ എടുക്കുന്നതിനായി ഇവർ പോയി.

ഇതിനിടെ താഹ കാൽ വഴുതി വെള്ളത്തിലേക്ക് വീണു. താഹയെ രക്ഷിക്കുന്നതിനായി ഒയേഷ് ഖാനും വെള്ളത്തിലേക്ക് ഇറങ്ങി. നീന്തൽ അറിയാമായിരുന്നിട്ടും ഇരുവർക്കും രക്ഷപ്പെടാനായില്ല. സമീപത്തെ ചിലരാണ് ഫയർ ഫോഴ്‌സിനെയും, പോലീസിനെയും വിവരം അറിയിച്ചത്. പോലീസും ഫയർ ആൻഡ് എമർജൻസി സർവീസ് വിഭാഗവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സംഭവത്തിൽ ബേട്ടഹലസൂരു പോലീസ് കേസെടുത്തു.

TAGS: BENGALURU UPDATE| DROWN TO DEATH
SUMMARY: Two boys lost their lives after falling into quary water during photoshoot

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *