രണ്ട് മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ സ്ഥാപിക്കും

രണ്ട് മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ സ്ഥാപിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ (പിഎസ്ഡി) സ്ഥാപിക്കും. മജസ്റ്റിക്സിലെ നാദപ്രഭു കെമ്പഗൗഡ ഇൻ്റർചേഞ്ച്, സെൻട്രൽ കോളേജിലെ സർ എംവി സ്റ്റേഷൻ എന്നിവിടങ്ങളിലാണ് സ്ഥാപിക്കുക. പിന്നീട് വിവിധ ഘട്ടങ്ങളായി മറ്റ്‌ സ്റ്റേഷനികളിലും പിഎസ്ഡികൾ സ്ഥാപിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.

നേരത്തെ മുഴുവൻ സ്റ്റേഷനുകളിലും പിഎസ്ഡികൾ സ്ഥാപിക്കാനായിരുന്നു പദ്ധതി. എന്നാൽ ചെലവ് അധികമായതോടെ പദ്ധതിയിൽ മാറ്റം വരുത്തുകയായിരുന്നു. മെട്രോ സ്റ്റേഷനുകളിലെ അപകടങ്ങൾ, ആത്മഹത്യ ശ്രമങ്ങൾ എന്നിവ തടയുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പിഎസ്ഡികൾ സ്ഥാപിക്കാൻ തുടങ്ങിയാൽ ഈ റൂട്ടിൽ മെട്രോ ട്രെയിൻ സർവീസ് പൂർണമായും നിർത്തിവെക്കും. ഇക്കാരണത്താൽ അവധി ദിവസങ്ങളിൽ ജോലി ഏറ്റെടുക്കാനാണ് തീരുമാനമെന്ന് ബിഎംആർസിഎൽ അറിയിച്ചു.

TAGS: BENGALURU | NAMMA METRO
SUMMARY: Two metro stations to have platform screen doors soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *