ബെംഗളൂരുവിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികളെ ജമ്മുവിൽ കണ്ടെത്തി

ബെംഗളൂരുവിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികളെ ജമ്മുവിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ ജമ്മുവിൽ നിന്നും കണ്ടെത്തി. വിൽസൺ ഗാർഡനിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് ഏഴ് മാസം മുമ്പ് പെൺകുട്ടികൾ രക്ഷപ്പെട്ടത്. ഇരുവരും ബംഗ്ലാദേശ് സ്വദേശിനികളാണ്. ഇവരെ ബെംഗളൂരുവിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

ഏഴ് വർഷം മുമ്പ് ബംഗ്ലാദേശിൽ നിന്ന് ആറ് പെൺകുട്ടികളെ കുട്ടിക്കടത്ത് സംഘത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തിയിരുന്നു. ഇവരിൽ നാല് പേരെ കുടുംബത്തോടൊപ്പം ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചെങ്കിലും ബാക്കി രണ്ടു പേർ നഗരത്തിൽ തന്നെ തുടരുകയായിരുന്നു. ബെംഗളൂരുവിലേക്ക് വരുന്നതിന് മുമ്പ് ഇവർ കൊൽക്കത്തയിലും ജമ്മുവിലും താമസിച്ചിരുന്നു. നഗരത്തിലെത്തിച്ച ശേഷം പുനരധിവാസ പരിപാടിയുടെ ഭാഗമായി താമസത്തോടൊപ്പം ടെയ്‌ലറിംഗ്, ബ്യൂട്ടീഷ്യൻ കോഴ്‌സുകളിൽ നൈപുണ്യ പരിശീലനം നൽകിയിരുന്നു. ഇതിനിടെയാണ് കുട്ടികൾ ഇവിടെ നിന്നും രക്ഷപ്പെട്ടത്.

TAGS: BENGALURU | MISSING
SUMMARY: Two minor girls from Bangladesh, who escaped from rescue centre in Bengaluru, found in Jammu after seven months

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *