പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയപാത ഉപരോധിച്ചു; രണ്ട് എംഎൽഎമാർ ഉൾപ്പെടെ 15 പേർക്കെതിരെ കേസ്

പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയപാത ഉപരോധിച്ചു; രണ്ട് എംഎൽഎമാർ ഉൾപ്പെടെ 15 പേർക്കെതിരെ കേസ്

ബെംഗളൂരു: കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി റോഡ് ഉപരോധിച്ച രണ്ട് എംഎൽഎമാർ ഉൾപ്പെടെ 15 പേർക്കെതിരെ കേസെടുത്തു. സുള്ള്യ എംഎൽഎ ഭാഗീരഥി മുരുല്യ, ബൈന്ദൂർ എംഎൽഎ ഗുരുരാജ് ഗന്തിഹോളി എന്നിവർ ഉൾപ്പെടെയുള്ള 15 പേർക്കെതിരെയാണ് ഉപ്പിനങ്ങാടി പോലീസ് കേസെടുത്തത്.

വെള്ളിയാഴ്ച കഡബ സിരിബാഗിലു വില്ലേജിലെ ലക്ഷ്മി വെങ്കിടേശ ക്ഷേത്ര മൈതാനത്ത് മലനാട് ജനഹിത സംരക്ഷണ വേദികെ കിഷോർ ഷിരാടിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം ചേർന്നിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം, പ്രതിഷേധക്കാർ ഷിരാഡി ദേശീയ പാത 75-ലെ റോഡ് ഉപരോധിച്ചു.

എംഎൽഎമാരായ ഭാഗീരഥി മുരുല്യ, ഗുരുരാജ് ഗന്തിഹോളി, കിഷോർ ഷിരാഡി, സുധീർ ഷെട്ടി, നവീൻ നേരിയ, സതീഷ് ഷെട്ടി ബല്യ, ഉമേഷ് സായിറാം, വെങ്കട ഒളലംബെ, പ്രകാശ് ഗുണ്ഡ്യ, പ്രസാദ് നെട്ടാന, സയ്യിദ് മീരാൻ സാഹിബ്, ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നിയമവിരുദ്ധമായി സംഘം ചേരുകയും അനധികൃതമായി റോഡ് ഉപരോധിക്കുകയും ചെയ്തതോടെ പോലീസ് ഇവർക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു.

TAGS: KARNATAKA | BOOKED
SUMMARY: 15 including 2 MLAs booked for blocking national highway

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *