പാല്‍ തൊണ്ടയില്‍ കുടുങ്ങി കൊല്ലത്ത് രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

പാല്‍ തൊണ്ടയില്‍ കുടുങ്ങി കൊല്ലത്ത് രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

കൊല്ലം: കടയ്ക്കലില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തില്‍ സജിന്‍ റിനി ദമ്പതികളുടെ മകള്‍ അരിയാന ആണ് മരിച്ചത്. കുഞ്ഞിന് പാല്‍ നല്‍കിയ ശേഷം ഭര്‍ത്താവുമായി വീഡിയോ കോള്‍ ചെയ്ത് കൊണ്ടിരിക്കെയാണ് കുട്ടിയുടെ അമ്മ കുഞ്ഞിന് അനക്കമില്ലായെന്ന് ശ്രദ്ധിക്കുന്നത്.

കുഞ്ഞിനെ ഉടന്‍ കടയ്ക്കല്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കടയ്ക്കല്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.

TAGS : LATEST NEWS
SUMMARY : Two-month-old baby dies in Kollam after milk gets stuck in throat

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *