കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്‌നാട്ടില്‍ തള്ളിയ കേസില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍കൂടി അറസ്റ്റില്‍

കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്‌നാട്ടില്‍ തള്ളിയ കേസില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍കൂടി അറസ്റ്റില്‍

ചെന്നൈ: കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടില്‍ കൊണ്ടുപോയി തള്ളിയ കേസില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍കൂടി അറസ്റ്റിലായി. കണ്ണൂര്‍ സ്വദേശി നിഥിന്‍ ജോര്‍ജ്, മാലിന്യം കൊണ്ടുവന്ന ലോറിയുടെ ഉടമ ചെല്ലത്തുറൈ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ മാലിന്യ സംസ്‌കരണ കമ്പനി സൂപ്പര്‍വൈസറാണ് നിഥിന്‍ ജോര്‍ജ്. നാലുപേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്. തിരുനെല്‍വേലി സ്വദേശികളായ രണ്ട് ഏജന്റുമാര്‍ നേരത്തെ പിടിയിലായിരുന്നു.

കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. തിരുനെൽവേലിയിലെ ജലാശയങ്ങളിലും ജനവാസമേഖലയ്ക്ക് പുറത്തുള്ള ഇടങ്ങളിലുമാണ് തിരുവനന്തപുരത്തെ പ്രധാന ആശുപത്രികളിലെ മാലിന്യം ഉപേക്ഷിക്കുന്നത്. ആശുപത്രികളിൽ ഉപയോഗിച്ച സിറിഞ്ചുകൾ, കയ്യുറകൾ, മാസ്ക്, മരുന്നുകുപ്പികൾ എന്നിവയ്ക്കൊപ്പം രോഗികളുടെ ഭക്ഷണക്രമത്തിന്‍റെയും ആശുപത്രികളിൽ നൽകുന്ന സമ്മതപത്രത്തിന്‍റെയും രേഖകളും ഉപേക്ഷിച്ച കൂട്ടത്തിലുണ്ട്.
<BR>
TAGS :HOSPITAL WASTE ISSUE
SUMMARY :

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *