കള്ള് കുടിച്ച രണ്ട് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

കള്ള് കുടിച്ച രണ്ട് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

തൃശൂർ: പുന്നയൂർക്കുളം നാക്കോലയിൽ ഷാപ്പിൽ നിന്ന് കള്ള് കുടിച്ചതിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ട് പേർ വടക്കേക്കാട് സിഎച്ച്‌സിയിലും, തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടി. അണ്ടത്തോട് തറയിൽ ശാലോം(36), അണ്ടത്തോട് കാട്ടിലകത്ത് മനീഷ് (36) എന്നിവർക്കാണ് ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ ചികിത്സ തേടിയത്.

കഴിഞ്ഞ ദിവസം രാവിലെ 10.30ഓടെയാണ് സംഭവം. ഷാപ്പില്‍ നിന്ന് കള്ളുകുടിച്ചതിന് ശേഷമാണ് ഇവര്‍ക്ക് കലശലായ ഛര്‍ദിയും തലചുറ്റലും അനുഭവപ്പെട്ടതെന്ന് പറയുന്നു.

ചാവക്കാട് എക്സൈസ് ഇന്‍സ്പെക്്ടര്‍ റിന്റോയുടെ നേതൃത്വത്തില്‍ എക്സൈസ് സംഘവും ആരോഗ്യ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. ഷാപ്പ് താത്കാലികമായി അടച്ചിടാന്‍ നിര്‍ദേശം നല്‍കി.
<BR>
TAGS : TODDY SHOP
SUMMARY :  Two people fell ill after drinking toddy

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *