നെന്മാറ ഇരട്ടക്കൊലയ്ക്ക് പിന്നാലെ കാണാതായ 2 പേരെ കണ്ടെത്തി

നെന്മാറ ഇരട്ടക്കൊലയ്ക്ക് പിന്നാലെ കാണാതായ 2 പേരെ കണ്ടെത്തി

പാലക്കാട്‌: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചിറ്റൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത് സാക്ഷികള്‍ കൂറുമാറാതിരിക്കാനാണ് രഹ്യ മൊഴി രേഖപ്പെടുത്തിയത്.

മൊഴിയില്‍ ഉറപ്പ് നില്‍ക്കുന്നതായി സാക്ഷികള്‍ പറയുന്നു. ആരും കൂറുമാറില്ലെന്നും കേസിനൊപ്പം നില്‍ക്കുമെന്നും കോടതിയില്‍ എത്തിയ സാക്ഷികള്‍ വ്യക്തമാക്കി. അതേസമയം കേസില്‍ രണ്ടു സാക്ഷികളെ കൂടി പോലീസ് കണ്ടെത്തി. ഇതില്‍ ദൃക്സാക്ഷിയുണ്ടെന്ന സൂചനയുണ്ട്.

കൊലപാതകത്തിനു ശേഷം പ്രദേശത്ത് നിന്ന് കാണാതായവരുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോഴാണ് ഇവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞത്. ചെന്താമര അപായപ്പെടുത്തുമെന്ന് ഭയന്നാണ് പോലീസിന് ഇവര്‍ മൊഴി നല്‍കാതിരുന്നതെന്നാണ് വിവരം.

TAGS : LATEST NEWS
SUMMARY : Two people missing after Nenmara double murder found

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *